LiveTV

Live

Kerala

ഐ.എന്‍.എല്ലില്‍ പ്രതിസന്ധി; പാര്‍ട്ടി ഭാരവാഹി യോഗത്തിൽ നിന്ന് പ്രസിഡണ്ട്‌ അടക്കം വിട്ടു നിന്നു 

സംസ്ഥാന പ്രസിഡണ്ട്‌ എ.പി അബ്ദുൽവാഹാബ് അവധിയിൽ പ്രവേശിച്ചു

ഐ.എന്‍.എല്ലില്‍ പ്രതിസന്ധി; പാര്‍ട്ടി ഭാരവാഹി യോഗത്തിൽ നിന്ന് പ്രസിഡണ്ട്‌ അടക്കം വിട്ടു നിന്നു 

ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ് അവധിയിൽ പ്രവേശിച്ചു. സംസ്ഥന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിളിച്ച് ചേർത്ത ഭാരവാഹികളുടെ യോഗത്തിൽ നിന്ന് പ്രധാനപ്പെട്ട നേതാക്കളെല്ലാം വിട്ടുനിന്നു. തന്നെ പുറത്താക്കി എന്ന വാർത്ത അപ്രസക്തമാണെന്ന് കെ.പി ഇസ്മായിൽ പ്രതികരിച്ചു.