LiveTV

Live

Kerala

ബിനോയ് കോടിയേരി യുവതിക്കെതിരെ നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത്

യുവതിയെ വിവാഹം ചെയ്തിട്ടില്ലെന്നും വിവാഹം നോട്ടറിക്ക് മുമ്പില്‍ രേഖപ്പെടുത്തിയെന്ന് പറയുന്ന ദിവസം താന്‍ ദുബായിലായിരുന്നുവെന്നും ബിനോട് പരാതിയില്‍ പറയുന്നു

ബിനോയ് കോടിയേരി യുവതിക്കെതിരെ നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത്

ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിക്കെതിരെ ബിനോയ് കോടിയേരി ഈ വര്‍ഷം ഏപ്രില്‍ 12ന് കണ്ണൂര്‍ റേഞ്ച് ഐ.ജിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് മീഡിയവണിന്. യുവതിയെ വിവാഹം ചെയ്തിട്ടില്ലെന്നും വിവാഹം നോട്ടറിക്ക് മുമ്പില്‍ രേഖപ്പെടുത്തിയെന്ന് പറയുന്ന ദിവസം താന്‍ ദുബായിലായിരുന്നുവെന്നും ബിനോട് പരാതിയില്‍ പറയുന്നു. 2018 ഡിസംബറിലാണ് 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി ബിനോയിക്ക് നോട്ടീസ് അയച്ചത്. ഈ നോട്ടീസില്‍ പറഞ്ഞകാര്യങ്ങള്‍ കളവാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിനോയ് ഐ.ജിക്ക് പരാതി നല്‍കിയത്.