LiveTV

Live

Kerala

സി.ഒ.ടി നസീര്‍ വധശ്രമം: വിശദീകരണവുമായി എ.എന്‍ ഷംസീര്‍

തന്നെ വ്യക്തിപരമായി അക്രമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഷംസീര്‍

സി.ഒ.ടി നസീര്‍ വധശ്രമം: വിശദീകരണവുമായി എ.എന്‍ ഷംസീര്‍

സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സംഘടിതമായ നുണപ്രചരണമാണ് നടക്കുന്നതെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. തന്നെ വ്യക്തിപരമായി അക്രമിക്കാന്‍ ശ്രമം നടക്കുന്നു. ആക്രമണം സി.പി.എമ്മിന്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്നും ഷംസീര്‍ പറഞ്ഞു.

അതേസമയം സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ചില കമ്യൂണിസ്റ്റുകാര്‍ക്ക് പങ്കുണ്ടാകാമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ അത് പാര്‍ട്ടി നിലപാടല്ല. അക്രമത്തിന് പിന്നിൽ ഏതെങ്കിലും സി.പി.എമ്മുകാരനുണ്ടെങ്കിൽ അവരെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കണ്ണൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഇരുവരുടെയും പ്രതികരണം.