LiveTV

Live

Kerala

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളത്തേക്ക് മാറ്റി

സി.ബി.ഐ ആവശ്യത്തെ തുടര്‍ന്നാണ് വിചാരണ മാറ്റിയത്.

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളത്തേക്ക് മാറ്റി

അരിയില്‍ ഷുക്കൂര്‍ വധ കേസിൽ തലശേരി സെഷൻസ് കോടതിയിലെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസിന്റെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ഹരജിയിലാണ് ഉത്തരവ്. ടി.വി. രാജേഷ് എം.എൽ.എ, പി. ജയരാജൻ എന്നിവരുൾപ്പെടെ കേസില്‍ 34 പ്രതികളാണുള്ളത്.