LiveTV

Live

Kerala

ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ മീഡിയവണ്‍ ആദരിച്ചു 

മീഡിയവണ്‍ A+ മുദ്ര അവാര്‍ഡ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ  മീഡിയവണ്‍ ആദരിച്ചു 

പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം മുന്നേറുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ മീഡിയവണ്‍ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.കെ മുനീര്‍ എം.എല്‍.എ, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം മുന്നേറുന്നതിന് തെളിവാണ് ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതിന് കാരണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മീഡിയവണ്‍ കോഴിക്കോട് ഗുജ്റാത്തി ഹാളില്‍ ഒരുക്കിയ എ പ്ലസ് മുദ്ര അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ വിഭാഗങ്ങളില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി പുരസ്കാരം സമ്മാനിച്ചു.

ചടങ്ങില്‍ സ്പോണ്‍സര്‍മാരെ മന്ത്രി ആദരിച്ചു. വേദവാസ്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍ ഡോ അരുണ്‍ കോരത്ത് , എഡ്റൂട്ട് ഇന്‍റര്‍നാഷണല്‍ സി.ഇ.ഒ മുസ്തഫ കൂരി, എഫ്.ഡബ്ലിയു.ഐ ദ ഫിനാന്‍സ് സ്കൂള്‍ ഓഫ് ഓപ്പറേഷന്‍ മുഹമ്മദ് ജാബിര്‍, അക്കൗണ്ടന്‍സ്‌ അക്കാദമി എം.ഡി ഷാജു, ബംഗ്ലുരു സി.ടി ജോണ്‍ കോളേജ് റീജണല്‍ മാനേജര്‍ സാലിഹ് എന്നിവരാണ് ആദരിക്കപ്പെട്ടത്.

കോളേജിയേറ്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് രാജു കൃഷ്ണന്‍, മദ്രാസ് ഐ.ഐ.ടി.യിലെ ആര്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ വിദ്യാഭ്യാസ സെമിനാറില്‍ സംസാരിച്ചു. ചടങ്ങില്‍ എം.കെ മുനീര്‍ എം.എല്‍.എ, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മാധ്യമം - മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‍മാന്‍, മീഡിയവണ്‍ സി.ഇ.ഒ, എം അബ്ദുല്‍ മജീദ്, എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.