LiveTV

Live

Kerala

എ.സി.പി സുരേഷ് കുമാറിനെതിരെ മേജര്‍ രവി

സുരേഷ് കുമാറിനെതിരെ ഡി.ജി.പിക്കടക്കം സഹോദരൻ പരാതി നൽകിയിരുന്നതായി മേജര്‍ രവി പറയുന്നു

എ.സി.പി സുരേഷ് കുമാറിനെതിരെ മേജര്‍ രവി

എ.സി.പി സുരേഷ് കുമാറിനെതിരെ ആരോപണവുമായി മേജർ രവി. തന്റെ സഹോദരന്റെ ഭാര്യയോടും എ.സി.പി മോശമായി പെരുമാറിയെന്ന് മേജര്‍ രവി പറഞ്ഞു. ഒരു വർഷം മുൻപ് നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുരേഷ് കുമാറിനെതിരെ ഡി.ജി.പിക്കടക്കം സഹോദരൻ പരാതി നൽകിയിട്ടുണ്ട്. എ.സി.പി ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇനിയും പൊലീസ് നടപടി ഉണ്ടായില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നും മേജര്‍ രവി പറഞ്ഞു.

സി.ഐ നവാസിനെതിരെയും സുരേഷ് മോശമായി പെരുമാറിയെന്നാണ് കരുതുന്നത്. നവാസിന് ഈ സമൂഹം ഒന്നിച്ച് നിന്ന് പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മേജർ രവി പറഞ്ഞു.