LiveTV

Live

Kerala

യുവ എം.പിമാര്‍ സത്യപ്രതിജ്ഞക്കെത്തിയത് കൗതുകത്തോടെയും അമ്പരപ്പോടെയും

ഹിന്ദിയില്‍ സത്യപ്രതിജ്ഞ നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയോട് സോണിയാ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം

 യുവ എം.പിമാര്‍ സത്യപ്രതിജ്ഞക്കെത്തിയത് കൗതുകത്തോടെയും അമ്പരപ്പോടെയും

കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് കേരളത്തിലെ യുവ എം.പിമാര്‍ സത്യപ്രതിജ്ഞക്ക് ഡല്‍ഹിയിലെത്തിയത്. നേതാക്കളും കുടുംബങ്ങളും എത്തിയതോടെ ആഘോഷ പ്രതീതിയായിരുന്നു കേരള ഹൗസില്‍. അതേസമയം ഹിന്ദിയില്‍ സത്യപ്രതിജ്ഞ നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയോട് സോണിയാ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. തുടര്‍ന്ന് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന രാജ്മോഹന്‍ ഉണ്ണിത്താനടക്കം എല്ലാവരും മലയാളത്തിലും ഇംഗ്ലീഷിലുമായാണ് സത്യപ്രതിജ്ഞ ചെയ്തത്.