LiveTV

Live

Kerala

കാര്‍ട്ടൂണ്‍ പുരസ്കാരം പുനപ്പരിശോധിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലളിതകലാ അക്കാദമി തള്ളി

അവാര്‍ഡ് പിന്‍വലിക്കില്ലെന്നും ജൂറി നിലപാടിനൊപ്പമാണ് അക്കാദമിയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

കാര്‍ട്ടൂണ്‍ പുരസ്കാരം പുനപ്പരിശോധിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലളിതകലാ അക്കാദമി തള്ളി

കാര്‍ട്ടൂണ്‍ പുരസ്കാരം പുനപ്പരിശോധിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലളിതകലാ അക്കാദമി തള്ളി. അവാര്‍ഡ് പിന്‍വലിക്കില്ലെന്നും ജൂറി നിലപാടിനൊപ്പമാണ് അക്കാദമിയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വിവാദത്തില്‍ കഴമ്പില്ലെന്ന കാര്യം മുഖ്യമന്ത്രിയേയും സാംസ്കാരിക മന്ത്രിയെയും ബോധ്യപ്പെടുത്തുമെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു.

അക്കാദമിയുടെ നിര്‍വാഹക സമിതി, ജനറല്‍ കൊണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷമാണ് അക്കാദമി ഭാരവാഹികള്‍ നിലപാട് ആവര്‍ത്തിച്ചത്. പ്രഗല്‍ഭ ജൂറിയാണ് കാര്‍ട്ടൂണ്‍ തെരഞ്ഞെടുത്തത്. ജൂറിയുടെ നിലപാട് പുനപരിശോധിക്കേണ്ടതില്ലെന്നാണ് നിര്‍വാഹക സമിതിയും ജനറല്‍ കൌണ്‍സിലും ഐകകണ്ഠേന തീരുമാനിച്ചതെന്ന് നേമം പുഷ്പരാജ് പറഞ്ഞു. മത വിഭാഗത്തെ അപമാനിക്കുന്നത് അടക്കമുള്ള ഭരണഘടനാ പ്രശ്നങ്ങളുണ്ടോ എന്നത് നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. അംശവടി മതചിഹ്നമല്ലെന്നാണ് അക്കാദമിയുടെ നിലപാട്. അക്കാദമി സ്വയംഭരണ സ്ഥാപനമാണ്. സര്‍ക്കാര്‍ ഒരു തരത്തിലും ഇതുവരെ അക്കാദമിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും അക്കാദമി ഭാരവാഹികള്‍ പറഞ്ഞു.

അവാര്‍ഡ് പുനപരിശോധിക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലനും കാര്‍ട്ടൂണിനെതിരായ നീക്കം ആവിഷ്കാര സ്വാതന്ത്രത്തിനെതിരായ നീക്കമാണെന്ന് വിലയിരുത്താനാവില്ലെന്ന് മുഖ്യമന്ത്രിയും നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള അക്കാദമി മറുപടി കാര്യങ്ങള്‍ ഇരുവരെയും ബോധ്യപ്പെടുത്തുമെന്നാണ്.