LiveTV

Live

Kerala

സംസ്ഥാനത്തെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കുന്നു

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്കരിക്കും. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമാകും ഇന്ന് പ്രവര്‍ത്തിക്കുക.

 സംസ്ഥാനത്തെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കുന്നു

ബംഗാളില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്കരിക്കും. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമാകും ഇന്ന് പ്രവര്‍ത്തിക്കുക.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം. അത്യാഹിത., തീവ്രപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെയും ലേബര്‍ റൂമിനെയും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന രീതിയില്‍ കേന്ദ്ര നിയമം വേണമെന്നാണ് ആവശ്യം. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രാവിലെ 8 മുതല്‍ പത്ത് വരെ ഒ.പി ബഹിഷ്കരിക്കും. വൈകുന്നേരം നടത്തുന്ന സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ലെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സ്വകാര്യ ആശുപത്രികളെയാകും സമരം കൂടുതല്‍ ബാധിക്കുക. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര വിഭാഗങ്ങള്‍ മാത്രമാകും പ്രവര്‍ത്തിക്കുക. പണിമുടക്കിന്‍റെ ഭാഗമായി രാവിലെ രാജ്ഭവന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണയും നടത്തും.