LiveTV

Live

Kerala

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി;ശശിക്കെതിരെ പരാതി നൽകിയ യുവതി രാജി വെച്ചു

പ്രായപരിധിയുടെ പേരിൽ ജില്ലാ സെക്രട്ടറിയെ മാറ്റുന്നതിന്റെ പേരിലാണ് പാലക്കാട് ഡി.വൈ.എഫ്.ഐയിൽ പുനഃസംഘടന നടന്നത്. 

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി;ശശിക്കെതിരെ പരാതി നൽകിയ യുവതി രാജി വെച്ചു

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി. ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ പരാതി നൽകിയ യുവതി രാജി വെച്ചു. തനിക്കൊപ്പം നിലപാടെടുത്തവരെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് യുവതിയുടെ രാജി.

പ്രായപരിധിയുടെ പേരിൽ ജില്ലാ സെക്രട്ടറിയെ മാറ്റുന്നതിന്റെ പേരിലാണ് പാലക്കാട് ഡി.വൈ.എഫ്.ഐയിൽ പുനഃസംഘടന നടന്നത്. പ്രസിഡന്റും സെക്രട്ടറിയും മാറിയതിനൊപ്പം യുവതിക്കൊപ്പം നിന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ ഒഴിവാക്കുകയും ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ജിനേഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. അതേ സമയം പി.കെ. ശശിക്കെതിരായ ആരോപണങ്ങൾ സജീവമായ സമയത്ത് യുവതിക്കെതിരെ അപകീർത്തികരമായ പ്രചരണം നടത്തിയ ആളെ ജില്ലാവൈസ് പ്രസിഡണ്ടായി ഉയർത്തി. പി.കെ ശശിക്കെതിരെ പരാതി നൽകിയതിനു ശേഷം നേതാക്കൾ തന്നെ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും വനിത നേതാവ് വ്യക്തമാക്കുന്നു. പല യോഗങ്ങളും യുവതിയെ അറിയിക്കാതെയാണ് നടത്താറുള്ളത്. ഇതാണ് രാജിയിലേക്ക് നയിച്ചത്. ജില്ലാ കമ്മറ്റി അംഗം, മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം എന്നീ സ്ഥാനങ്ങളാണ് രാജിവെച്ചത്. പ്രായപരിധി പൂർത്തിയായതിനാൽ പ്രേംകുമാറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത്. പി.കെ ശശിക്കെതിരെ പെൺകുട്ടി നൽകിയ പരാതി ഒത്തുതീർപ്പിന് ശ്രമിച്ചയാളാണെന്ന പ്രവർത്തകരുടെ ആരോപണം പരിഗണിക്കാതെയായിരുന്നു തൃത്താലയിൽ നടന്ന സമ്മേളനം പ്രേംകുമാറിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്.അത് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലടക്കം ചർച്ചയായിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ല സെക്രട്ടറിയേറ്റിലാണ് നേതൃമാറ്റം ധാരണയിലെത്തിയത്. നിലവിലെ ജില്ലാ പ്രസിഡണ്ട് ടി എം ശശിയാണ് പുതിയ ജില്ല സെക്രട്ടറി. പി.പി സുമോദ് ജില്ല പ്രസിഡന്റാകും. ഇതോടെ ഡി.വൈ. എഫ്.ഐ. പാലക്കാട് ജില്ലാ ഘടകം പി.കെ. ശശിക്ക് അനുകൂലമായവർക്ക് മേൽക്കൈ ഉള്ളതായി മാറിയിട്ടുണ്ട്. എന്നാൽ സ്വാഭാവികമായ പുന: സംഘടന മാത്രമാണ് നടന്നിട്ടുള്ളതെന്നും അതിൽ രേഖാമൂലമുള്ള വിയോജനക്കുറിപ്പ് മാത്രമാണ് പെൺകുട്ടി നല്കിയിട്ടുള്ളത് എന്നുമാണ് ഔദ്യോഗിക വിശദീകരണം.