LiveTV

Live

Kerala

പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതിയുടെ മൊഴി

കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.

 പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതിയുടെ മൊഴി

മാവേലിക്കരയിൽ പൊലീസുകാരിയെ തീ വച്ചു കൊന്ന കേസിൽ പ്രതി അജാസിൽ നിന്ന് മജിസ്‌ട്രേറ്റ് മൊഴിയെടുത്തു. പ്രണയനൈരാശ്യത്തെ തുടർന്ന് സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യാ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നായിരുന്നു അജാസിന്റെ മൊഴി. കൊലപാതകം നടത്തിയതിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി.

സൗമ്യയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നും എന്നാൽ സൗമ്യയത് നിരസിക്കുകയും തന്നെ നിരന്തരം അവഗണിക്കുകയും ചെയ്തു .ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകം നടത്താനുള്ള കാരണമെന്നാണ് അജാസിന്റെ മൊഴി. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് താനും ആത്മഹത്യക്ക് ശ്രമിച്ചതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം ദിവസം രാത്രിയും ഇന്നലെ ഉച്ചക്കും മജിസ്ട്രേറ്റ് മൊഴി എടുക്കാൻ ആശുപത്രിയിൽ എത്തിയിരുന്നെങ്കിൽ അജാസിന്റെ നില ഗുരുതുരമായിരുന്നതിനാൽ മൊഴി എടുക്കാൻ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രി വൈകിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.അജാസിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ പ്രാഥമിക വിവരങ്ങൾ മാത്രമാണ് മജിസ്ട്രേറ്റ് ചോദിച്ച് രേഖപ്പെടുത്തിയത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആർ.ആർ. രജിതയാണ് മൊഴി രേഖപ്പെടുത്തിയത്.പൊലീസിന്റെ ചോദ്യം ചെയ്യലിൽ മാത്രമേ വിശദമായ മൊഴി രേഖപ്പെടുത്താൻ സാധിക്കൂ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് പ്രതി അജാസ്.