LiveTV

Live

Kerala

മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും

തൃശൂർ പൊലീസ് അക്കാദമിയിൽ വെച്ചാണ് സൗമ്യക്ക് അജാസുമായുള്ള പരിചയം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്

മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും

ആലപ്പുഴ മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യ ‌ പുഷ്പാകരന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. നാല്പത് ശതമാനത്തിലധികം പൊള്ളലേറ്റ പ്രതി അജാസിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയേക്കും. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

തൃശൂർ പൊലീസ് അക്കാദമിയിൽ വെച്ചാണ് സൗമ്യക്ക് അജാസുമായുള്ള പരിചയം. സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു കൊലയാളിയായ അജാസ്. പിന്നീട് കൊച്ചിയിൽ ഒരേ സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതുമായാണ് വിവരം. കൊലക്ക് പിന്നിൽ വ്യക്തി വൈരാഗ്യമെന്നാണ് പോലീസ് പറയുന്നത്.

വാളും പെട്രോളും ഉപയോഗിച്ച് പ്രതി കരുതി കൂട്ടിയാണ് കൃത്യം നടത്തിയത്. 45 ശതമാനത്തോളം പൊള്ളറ്റേ അജാസിന് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമേ പോലീസ് ചോദ്യം ചെയ്യുകയുള്ളൂ. ആലപ്പുഴ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു മാവേലിക്കര കാഞ്ഞിപുഴക്ക് സമീപം നാടിനെ നടുക്കിയ കൊലപാതകം നടന്നത്