LiveTV

Live

Kerala

കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ മാണിയെ ഒരു വിഭാഗം ചെയര്‍മാനായി തെരഞ്ഞെടുത്തു     

ഇ.ജെ അഗസ്റ്റിയാണ് പേര് നിര്‍ദ്ദേശിച്ചത്. യോഗത്തിനെതിരെ ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു.

കേരള കോണ്‍ഗ്രസ് പിളര്‍ന്നു;  ജോസ് കെ മാണിയെ ഒരു വിഭാഗം ചെയര്‍മാനായി തെരഞ്ഞെടുത്തു      

മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് (എം) പിളന്നു. ഒരു വിഭാഗം സംസ്ഥാന സമിതി ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. സംസ്ഥാന സമിതിയിലെ 312 പേരുടെ പിന്തുണയിലാണ് ജോസ് കെ മാണി ചെയര്‍മാനായത്.

കെ.എം മാണി അന്തരിച്ച് ഒരാഴ്ച പിന്നിടുന്നതിന് മുന്‍പേ പാര്‍ട്ടിയില്‍ പൊട്ടിതെറികള്‍ ആരംഭിച്ചു. ചെയര്‍മാന്‍ സ്ഥാനം ആര്‍ക്കെന്ന തര്‍ക്കം പിന്നീട് തെരുവിലേക്ക് വരെ എത്തി. സമവായത്തിന് ശ്രമങ്ങള്‍ നടന്നെങ്കിലും ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാന്‍ ഇരുകൂട്ടരും തയ്യാറായില്ല. സംസ്ഥാന സമിതിയിലെ 127 പേര്‍ ഒപ്പിട്ട് ജോസ് കെ മാണി വിഭാഗം സംസ്ഥാന സമിതി വിളിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും ഇതിന് പി.ജെ വഴങ്ങിയില്ല.

ഇതോടെയാണ് ജോസ്.കെ മാണി വിഭാഗം സംസ്ഥാന സമിതി ചേര്‍ന്നത്. സംസ്ഥാന സമിതിയിലെ 312 പേര്‍ പിന്തുണച്ചതോടെ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗങ്ങളെ കൂടാതെ 9 ജില്ല പ്രസിഡന്റുമാരും ജോസ് കെ മാണി അനുകൂലികളും യോഗത്തിനെത്തി. അതേസമയം ഡപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസും ജോയ് എബ്രഹാമും തോമസ് ഉണ്ണിയാടനും സജി മ‍ഞ്ഞകടമ്പില്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.