LiveTV

Live

Kerala

ലാല്‍ ആരാധകരുടെ ആർപ്പുവിളിയിൽ അസ്വസ്ഥനായി മുഖ്യമന്ത്രി

ആർപ്പ് വിളിക്കുന്നവർ ചുരുങ്ങിയ ലോകത്ത് ജീവിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലാല്‍ ആരാധകരുടെ ആർപ്പുവിളിയിൽ അസ്വസ്ഥനായി മുഖ്യമന്ത്രി

മോഹൻലാലിന്റെ ആരാധകരുടെ ആർപ്പുവിളിയിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർപ്പ് വിളിക്കുന്നവർ ചുരുങ്ങിയ ലോകത്ത് ജീവിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് നെന്മാറയിലാണ് സംഭവം.

നെന്മാറയിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന വേദി. മുഖ്യമന്ത്രിയും, 3 മന്ത്രിമാരും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും എല്ലാവരുമുണ്ട്., എന്നാല്‍ ആരാധകരുടെ ആര്‍പ്പുവിളി മോഹന്‍ലാലിന്. മോഹലാലിന്റെ പേര് പറയുമ്പോഴൊക്കെ ആരാധകര്‍ ആരവം തുടങ്ങും. മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോഴും മോഹന്‍ലാല്‍ ഫാന്‍സ് വിട്ടില്ല. ആ വിളി മുഖ്യമന്ത്രിക്ക് അത്രയങ്ങ് സുഖിച്ചില്ല. ഉടന്‍ വന്നു തനത് ശൈലിയിലുള്ള നീരസപ്രകടനം. എന്നിട്ടും മോഹന്‍ലാല്‍ ഫാന്‍സ് വിട്ടില്ല., ഇതോടെ മുഖ്യമന്ത്രി പ്രസംഗം വേഗത്തിൽ അവസാനിപ്പിച്ചു.

മഹാഭാരതം സിനിമയിൽ ഭീമന്റെ വേഷം മോഹന്‍ലായിരിക്കും അവതരിപ്പിക്കുക എന്ന് ബി.ആർ ഷെട്ടി പറഞ്ഞു. എന്നാൽ മോഹലാൽ പ്രസംഗത്തിൽ ഈ വിഷയങ്ങളൊന്നും പരമർശിച്ചില്ല.