LiveTV

Live

Kerala

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; അടിസ്ഥാന സൌകര്യങ്ങളില്ലാതെ അന്തേവാസികള്‍

കടലാക്രമണത്തെ തുടര്‍ന്നാണ് ഇവിടെ ക്യാമ്പ് തുടങ്ങിയത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ഇടമില്ലെന്ന് ക്യാമ്പിലുള്ളവര്‍ പറയുന്നു

 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; അടിസ്ഥാന സൌകര്യങ്ങളില്ലാതെ അന്തേവാസികള്‍

അടിസ്ഥാന സൌകര്യങ്ങളില്ലാതെ ബുദ്ധിമുട്ടി തിരുവനന്തപുരം വലിയതുറ യിലെ ദുരിതാശ്വാസ ക്യാമ്പ്. കടലാക്രമണത്തെ തുടര്‍ന്നാണ് ഇവിടെ ക്യാമ്പ് തുടങ്ങിയത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ഇടമില്ലെന്ന് ക്യാമ്പിലുള്ളവര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് വലിയതുറ, കൊച്ചു തോപ്പ്, എന്നിവടങ്ങളില്‍ നിന്ന് ക്യാമ്പുകളിലേക്ക് എത്തിയവരാണിവര്‍. പലരുടെയും വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. വലിയതുറ ഗവ.യു പി സ്കൂളിലാണ് ക്യാമ്പ്. 300 ഓളം ആളുകള്‍ താമസിക്കുന്ന ക്യാമ്പില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു പോലുമുള്ള സൌകര്യങ്ങളുടെ അപര്യാപ്തതയുള്ളതായി അന്തേവാസികള്‍ പറയുന്നു. ഇടക്കിടെ ഉണ്ടാകുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വെക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 16 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.