LiveTV

Live

Kerala

മഴ കനത്തു; നെല്ലിയാമ്പതി ചുരം റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു

പ്രളയകാലത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡ് ഇതുവരെ നന്നാക്കിയിട്ടില്ല.

മഴ കനത്തു; നെല്ലിയാമ്പതി ചുരം റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു

മഴ കനത്തതോടെ നെല്ലിയാമ്പതി ചുരം റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. പ്രളയകാലത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡ് ഇതുവരെ നന്നാക്കിയിട്ടില്ല.ഇനിയും റോഡ് തകരുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.

നെന്മാറ ചുരം കയറി മാത്രമെ നെല്ലിയാമ്പതിയിലേക്ക് എത്താനാകൂ. പ്രളയകാലത്ത് പാലം ഒലിച്ചുപോവുകയും 45 സ്ഥലത്ത് ഉരുള്‍പെട്ടുകയും ചെയ്തതോടെ നെല്ലിയാമ്പതി ഒറ്റപ്പെട്ടു. ഹെലികോപ്റ്ററിലും തല ചുമടായുമാണ് ഭക്ഷണം ഉള്‍പ്പെടെ നെല്ലിയാമ്പതിയിലെത്തിച്ചിരുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനിടെ വീണ്ടും മഴയെത്തിയത് നെല്ലിയാമ്പതിക്കാരെ ആശങ്കയിലാക്കുന്നുണ്ട്. പല സ്ഥലത്തും ചെറിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ട്. മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്യുന്നു. മഴ ശക്തമായാല്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും നെല്ലിയാമ്പതി ഒറ്റപ്പെടുകയും ചെയ്യും.വനത്തിന് അകത്തുകൂടിയുള്ള ബദര്‍ റോഡ് നിര്‍മ്മാണം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാഥമിക പണികള്‍ പോലും തുടങ്ങിയിട്ടില്ല.