LiveTV

Live

Kerala

അറിവിന്റെ ലോകത്തെ ഭാവി വാഗ്ദാനങ്ങള്‍ക്ക് മീഡിയവണിന്റെ അനുമോദനം

ഹയർ സെക്കണ്ടറി, വൊക്കേഷനൽ ഹയർ സെക്കന്‍ഡറി വിഭാഗങ്ങളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെയാണ് അനുമോദിക്കുന്നത്. 

 അറിവിന്റെ ലോകത്തെ ഭാവി വാഗ്ദാനങ്ങള്‍ക്ക് മീഡിയവണിന്റെ അനുമോദനം

അറിവിന്റെ ലോകത്തെ ഭാവി വാഗ്ദാനങ്ങളെ മീഡിയവൺ അനുമോദിക്കുന്നു. ഹയർ സെക്കണ്ടറി, വൊക്കേഷനൽ ഹയർ സെക്കന്‍ഡറി വിഭാഗങ്ങളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെയാണ് അനുമോദിക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് ഗുജറാത്തി ഹാളിൽ നടക്കുന്ന പരിപാടി ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എ.പ്രദീപ് കുമാർ, എം. കെ മുനീർ ,കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് വിദ്യാഭ്യാസ സെമിനാറും ഒരുക്കിയിട്ടുണ്ട്. കോളജിയേറ്റ് എജ്യുക്കേഷൻ മുൻ ഡപ്യൂട്ടി ഡയറക്ടർ ഡോ. രാജു കൃഷ്ണൻ എസും ഐ.ഐ.ടി മദ്രാസിലെ ഇക്ബാൽ ആറും വിഷയങ്ങൾ അവതരിപ്പിക്കും.