LiveTV

Live

Kerala

പാര്‍ട്ടിയിലെ സോപ്പ് കുട്ടന്‍മാരും അമൂല്‍ ബേബിമാരും സാമൂഹ്യ മാധ്യമങ്ങൾ വഴി മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്നു; കൊടിക്കുന്നില്‍

ഇത്തരക്കാർ പാർട്ടിയുടെ ശത്രുക്കളാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

പാര്‍ട്ടിയിലെ സോപ്പ് കുട്ടന്‍മാരും അമൂല്‍ ബേബിമാരും സാമൂഹ്യ മാധ്യമങ്ങൾ വഴി മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്നു; കൊടിക്കുന്നില്‍

മുതിര്‍ന്ന നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ കോണ്‍ഗ്രസിനകത്ത് ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പാര്‍ട്ടിയിലെ സോപ്പ് കുട്ടന്‍മാരും അമൂല്‍ ബേബിമാരും സാമൂഹ്യ മാധ്യമങ്ങൾ വഴി മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്നു. എ.കെ ആന്റണിക്കെതിരായ പ്രചാരണം നടത്തുന്നതും പി.ജെ കുര്യന്‍, കെ.വി തോമസ് എന്നിവര്‍ക്കെതിരെ പ്രചാരണം നടത്തിയതും ഈ വിഭാഗമാണ്. ഇത്തരക്കാർ പാർട്ടിയുടെ ശത്രുക്കളാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.