LiveTV

Live

Kerala

ജോസ് കെ മാണി വിളിച്ച യോഗം ഭരണഘടന വിരുദ്ധമാണെന്ന് പി.ജെ ജോസഫ് 

ആള്‍ക്കൂട്ടം ചേര്‍ന്ന് ചെയര്‍മാനെ തെര‍ഞ്ഞെടുത്താല്‍ ചെയര്‍മാനാകില്ല

ജോസ് കെ മാണി വിളിച്ച യോഗം ഭരണഘടന വിരുദ്ധമാണെന്ന് പി.ജെ ജോസഫ് 

ജോസ് കെ മാണി വിളിച്ച യോഗം ഭരണഘടന വിരുദ്ധമാണെന്ന് പി.ജെ ജോസഫ്. ആള്‍ക്കൂട്ടം ചേര്‍ന്ന് ചെയര്‍മാനെ തെര‍ഞ്ഞെടുത്താല്‍ ചെയര്‍മാനാകില്ല. പങ്കെടുത്തവരില്‍ ഭൂരിഭാഗവും സംസ്ഥാന കമ്മിറ്റിയിലില്ലാത്തവരാണെന്നും പോഷക സംഘടനകളുടെ പിന്തുണ ജോസ് കെ മാണിക്കില്ലെന്നും പി.ജെ ജോസഫ് ഇടുക്കിയില്‍ പറഞ്ഞു. പി.ജെ ജോസഫിനൊപ്പം സി.എഫ് തോമസ് നിലകൊണ്ടതും ശ്രദ്ധേയമായി.

തനിക്കായി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ വിലക്കിക്കൊണ്ട് പതിവു സൗമ്യത കൈവിടാതെയാണ് പി.ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയിലെ പിളര്‍പ്പ് എന്ന യാഥാര്‍ഥ്യം വ്യക്തമാക്കിയത്. എന്നാല്‍ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയെ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ ജോസഫ് പുതിയ ചെയര്‍മാന്‍ നിലനില്‍ക്കുന്നതല്ലെന്നും ചെയര്‍മാന്‍ പദവി വഹിക്കുന്നത് താനെന്നും വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള അധികാരം തന്നില്‍ നിക്ഷിപ്തമാണെന്നും ജോസഫ് പറഞ്ഞു.

കോട്ടയത്ത് യോഗത്തിനെത്തിയ സംസ്ഥാനകമ്മിറ്റി അംഗളുടെ എണ്ണം കുറവാണ്. പ്രവര്‍ത്തകരാണ് കൂടെയുണ്ടായിരുന്നത്. പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ ഭാരവാഹികള്‍ അടക്കം തനിക്കൊപ്പമാണ്. ചെയര്‍മാന്‍ തര്‍ക്കങ്ങളെ തുടര്‍ന്നുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്ന് ജോസ് കെ മാണി പലപ്പോഴും മനപൂര്‍വം വിട്ടുനിന്നെന്നും ജോസഫ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കോട്ടയത്തെ യോഗത്തില്‍ തെറ്റിദ്ധാരണ മൂലം പങ്കെടുത്ത പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നാണ് കരുതുന്നതെന്നും ജോസഫ് പറയുന്നു. പി.ജെ ജോസഫിനൊപ്പം മോന്‍സ് ജോസഫ് എംഎല്‍എയ്ക്ക് പുറമെ സി.എഫ് തോമസും നിലകൊണ്ടു എന്നതും ശ്രദ്ധേയമായി.