LiveTV

Live

Kerala

പിളര്‍പ്പിന്‍റെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച രാഷ്രീയ പ്രസ്ഥാനമായി കേരള കോണ്‍ഗ്രസ്

1964ല്‍ കോണ്‍ഗ്രസുമായി തെറ്റി കെ.എം ജോര്‍ജും, ബാലകൃഷ്ണപിള്ളയും ചേര്‍ന്ന് രൂപീകരിച്ച കേരള കോണ്‍ഗ്രസ് 55 വര്‍ഷം പിന്നിടുന്നതിനിടയില്‍ വലുതും ചെറുതുമായി 15 തവണയിലേറെ പിളര്‍ന്ന് കഴിഞ്ഞു.

പിളര്‍പ്പിന്‍റെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച രാഷ്രീയ പ്രസ്ഥാനമായി കേരള കോണ്‍ഗ്രസ്

പിളര്‍പ്പിന്‍റെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ്.1964ല്‍ കോണ്‍ഗ്രസുമായി തെറ്റി കെ.എം ജോര്‍ജും, ബാലകൃഷ്ണപിള്ളയും ചേര്‍ന്ന് രൂപീകരിച്ച കേരള കോണ്‍ഗ്രസ് 55 വര്‍ഷം പിന്നിടുന്നതിനിടയില്‍ വലുതും ചെറുതുമായി 15 തവണയിലേറെ പിളര്‍ന്ന് കഴിഞ്ഞു.

1963ല്‍ അന്ന് അഭ്യന്തരമന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ പീച്ചി വിവാദത്തില്‍ തുടങ്ങി രാജിയിലും മരണത്തിലുമെത്തിയ സംഭവ വികാസങ്ങളാണ് കോണ്‍ഗ്രസില്‍ നിന്ന് കെ.എം ജോര്‍ജിന്‍റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസെന്ന പാര്‍ട്ടിയുടെ പിറവിയിലേക്ക് നയിച്ചത്. 1964 ഒക്ടോബര്‍ 9 ന് കോട്ടയം തിരുനക്കര മൈതാനിയില്‍ എന്‍.എസ്.എസിന്റെ സ്ഥാപകന്‍ മന്നത്ത് പത്മനാഭന്‍ നാമകരണം ചെയ്ത കേരള കോണ്‍ഗ്രസിന് പിളര്‍പ്പിലൂടെ വളര്‍ന്ന ചരിത്രമാണുള്ളത്.

1976 ഡിസംബര്‍ 11ന് കെഎം ജോര്‍ജ്ജ് മരിച്ചതിന് ശേഷം പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ബാലകൃഷ്ണപിള്ളയിലൂടെയാണ് കേരള കോണ്‍ഗ്രസ് ആദ്യമായി പിളരുന്നത്. 1977ല്‍ പിള്ള, കേരള കോണ്‍ഗ്രസ് (ബി) രൂപീകരിച്ചു. 1979ല്‍ പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പി.ജെ ജോസഫുമായി പിരിഞ്ഞ് കെ.എം മാണി കേരളകോണ്‍ഗ്രസ് (എം) രൂപീകരിച്ചതോടെ പാര്‍ട്ടിയില്‍ രണ്ടാമത്തെ പിളര്‍പ്പുണ്ടായി.

പിളര്‍പ്പിന്‍റെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച രാഷ്രീയ പ്രസ്ഥാനമായി കേരള കോണ്‍ഗ്രസ്

1985ല്‍ പിള്ളയും മാണിയും ജോസഫും ലയിച്ച് യു.ഡി.എഫിന്റെ ഭാഗമായെങ്കിലും, അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ 1987ല്‍ വീണ്ടും പാര്‍ട്ടി പിളർന്നു. പി.ജെ ജോസഫ് എൽ.ഡി.എഫിലും, പിള്ളയും മാണിയും യു.ഡി.എഫിലും തുടര്‍ന്നു. ഇതിനിടിയില്‍ ചെറിയ പിളര്‍പ്പുകള്‍ നിരവധി കേരള കോണ്‍ഗ്രസിലുണ്ടായി. 1993 മാണിയുമായി തെറ്റിപിരിഞ്ഞ ടി.എം ജേക്കബ് പുതിയ പാർട്ടിയുണ്ടാക്കിയാണ് കേരള കോണ്‍ഗ്രസിലെ അടുത്ത വലിയ പിളര്‍പ്പ്.1996ല്‍ കേരള കോൺഗ്രസ് ബി പിളർന്നു. ജോസഫ് എം പുതുശ്ശേരി വിഭാഗം ഒവി ലൂക്കോസിന്‍റെ നേതൃത്വത്തില്‍ പുറത്തെത്തി, പിന്നീട് ഇവര്‍ മാണി ഗ്രൂപ്പില്‍ ലയിച്ചു.

പി.ടി ചാക്കോയുടെ മകന്‍ പി.സി തോമസ് വകയായിരിന്നു അടുത്ത പിളര്‍പ്പ്. 2001ല്‍ മാണിയുമായി തെറ്റിപിരിഞ്ഞ് പി.സി തോമസ് പുതിയ പാർട്ടിയുണ്ടാക്കി. 2003 ഓഗസ്റ്റ് 20 ന് പി.ജെ ജോസഫുമായി തെറ്റി പി.സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചതോടെ കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുകളുടെ എണ്ണം 11 ആയി.

2010 ഏപ്രില്‍ 30ന് രണ്ട് ദശാബ്ദം നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ച് പി.ജെ ജോസഫ് മാണിയില്‍ ലയിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസില്‍ വീണ്ടും കണ്ടത്പിളര്‍പ്പിന്‍റെ കാലം. 2015 ല്‍ ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങി പി.സി ജോർജ് പാര്‍ട്ടി വിട്ടുപോയി, തന്‍റെ പഴയ പാര്‍ട്ടി സെക്യുലർ പുനരുജ്ജീവിപ്പിച്ചു. 2016 മാര്‍ച്ച് മൂന്നിന് പി.ജെ ജോസഫുമായി തെറ്റി ഫ്രാൻസിസ് ജോർജ് ജനാധിപത്യകേരള കോണ്‍ഗ്രസ് രൂപീകരിച്ച് എൽ.ഡി.എഫിലെത്തി.

ജോസ് കെ മാണിയിലൂടെ കേരള കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് കൂടി ഉണ്ടായതോടെ വളരും തോറും പിളരുക, പിളരും തോറും വളരുക എന്ന പ്രയോഗത്തിനും പ്രസക്തി നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കാരണം പലതുണ്ടുകളായി വിഭജിച്ചത് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ശക്തി കേരള രാഷ്ട്രീയത്തില്‍ കുറഞ്ഞു.