LiveTV

Live

Kerala

‘തോറ്റ എംപിയെന്നും വായിക്കാം’; കാറിലെ ‘മുന്‍ എം.പി’ ബോര്‍ഡില്‍ എ സമ്പത്തിന് വ്യാപക വിമര്‍ശനം; വ്യാജ ചിത്രമെന്ന് സമ്പത്ത് 

‘തോറ്റ എംപിയെന്നും വായിക്കാം’; കാറിലെ ‘മുന്‍ എം.പി’ ബോര്‍ഡില്‍ എ സമ്പത്തിന് വ്യാപക വിമര്‍ശനം; വ്യാജ ചിത്രമെന്ന് സമ്പത്ത് 

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും ‘എം.പി’ പേര് കൈവിടാൻ തയ്യാറാകാത്ത ആറ്റിങ്ങല്‍ മുന്‍ എം.പി സമ്പത്തിന്റെ കാറിന്റെ ചിത്രം വൈറലാകുന്നു. ഡോ. എ സമ്പത്തിന്റെ പേരിലുള്ള കാറില്‍ എക്‌സ് എംപി ( മുന്‍ എം.പി ) എന്ന ബോര്‍ഡ് വെച്ചതിനാണ് വ്യാപക വിമര്‍ശനവും ട്രോളും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കാറ് എം.പി സമ്പത്തിന്റെ തന്നെയെന്ന് ഉറപ്പിച്ചുള്ള കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതെ സമയം പ്രചരിക്കുന്ന ഫോട്ടോ വ്യാജമാണെന്നും തന്നെ അതില്‍ കാണിക്കുന്നില്ലല്ലോയെന്നും സമ്പത്ത് ഏഷ്യാനെറ്റിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

‘തോറ്റ എംപിയെന്നും വായിക്കാം’; കാറിലെ ‘മുന്‍ എം.പി’ ബോര്‍ഡില്‍ എ സമ്പത്തിന് വ്യാപക വിമര്‍ശനം; വ്യാജ ചിത്രമെന്ന് സമ്പത്ത് 

അതെ സമയം ഫോട്ടോയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് എന്നിവര്‍ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നു.

പാർലമെന്‍ററി മോഹമില്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് അണികളും നേതാക്കളും ഒരുപോലെ ആണയിടുമ്പോഴാണ് ആറ്റിങ്ങൽ മുൻ എം.പിയുടെ 'Ex.MP' പ്രയോഗം.