LiveTV

Live

Kerala

കടല്‍ക്ഷോഭം ശക്തമായതോടെ കൊല്ലം ബീച്ചിലും സുരക്ഷ ശക്തമാക്കി

ലൈഫ് ഗാര്‍ഡുകളുടെ ജോലി സമയം വര്‍ധിപ്പിച്ചതിനൊപ്പം ബീച്ചിലെത്തുന്നവര്‍ക്ക് കടലില്‍ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്.

കടല്‍ക്ഷോഭം ശക്തമായതോടെ കൊല്ലം ബീച്ചിലും സുരക്ഷ ശക്തമാക്കി

കടല്‍ക്ഷോഭം ശക്തമായതോടെ അപകടസാധ്യത കൂടുതലുള്ള കൊല്ലം ബീച്ചിലും സുരക്ഷ ശക്തമാക്കി. ലൈഫ് ഗാര്‍ഡുകളുടെ ജോലി സമയം വര്‍ധിപ്പിച്ചതിനൊപ്പം ബീച്ചിലെത്തുന്നവര്‍ക്ക് കടലില്‍ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ആഴക്കൂടുതലുള്ള ബീച്ചില്‍ അപകടം പതിവായതോടെയാണ് ടൂറിസം വകുപ്പ് നിയന്ത്രണം ശക്തമാക്കിയത്.

കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്നു ജീവനുകളാണ് കൊല്ലം ബീച്ചില്‍ പൊലിഞ്ഞത്. ഇവിടുത്തെ ആഴമേറിയ കടലും അടിയൊഴുക്കുമാണ് അപകടങ്ങള്‍ക്ക് കാരണം. കാല്‍ നനക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനിയും ദമ്പതികളും കഴിഞ്ഞ മാസമാണ് ഇവിടെ മരിച്ചത്. ഇതിനു പിന്നാലെ കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ലൈഫ് ഗാര്‍ഡുകളുടെ സാമീപ്യത്തില്‍ മാത്രം കടലില്‍ ഇറങ്ങാം. കടല്‍ക്ഷോഭം ശക്തമാതോടെ ഇതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത അകലത്തില്‍ വേലി സ്ഥാപിച്ച് കടലിലേക്കിറങ്ങുന്നത് തടഞ്ഞിട്ടുമുണ്ട്. നിരീക്ഷണത്തിനും സംരക്ഷണത്തിനുമായുള്ള ലൈഫ് ഗാര്‍ഡുമാരുടെ സേവനം രാത്രി 9 വരെയും നീട്ടിയിട്ടുണ്ട്.