LiveTV

Live

Kerala

നിപ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

അതേസമയം ജൂലൈ 15 വരെ നിരീക്ഷണം വേണം

നിപ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജൂലൈ 15 വരെ നിരീക്ഷണം വേണം. നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

പണിമുടക്കി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ശരിയല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സമരത്തിന് ഡോക്ടമര്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.