LiveTV

Live

Kerala

സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു

രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്

സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു

സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു. ജൂലൈ 15 വരെ നിരീക്ഷണം തുടരുമെന്നും ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായതിനെത്തുടർന്ന് ഐ.സി.യുവിൽ നിന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ഇവിടെ നിരീക്ഷണത്തിൽ ആരും തന്നെയില്ല. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്