LiveTV

Live

Kerala

സംസ്ഥാന പ്രസി‍ഡന്റ് സ്ഥാനത്തെ ചൊല്ലി ജെ.ഡി.എസില്‍ രൂക്ഷമായ തര്‍ക്കം

പ്രശ്ന പരിഹാരത്തിനായി മൂന്ന് എം.എല്‍.എമാരെ ബംഗലൂരുവിലേക്ക് വിളിപ്പിച്ചു. ഉച്ചയോടെ ദേവഗൌഡയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.

സംസ്ഥാന പ്രസി‍ഡന്റ് സ്ഥാനത്തെ ചൊല്ലി ജെ.ഡി.എസില്‍ രൂക്ഷമായ തര്‍ക്കം

സംസ്ഥാന പ്രസി‍ഡന്റ് സ്ഥാനത്തെ ചൊല്ലി ജെ.ഡി.എസില്‍ രൂക്ഷമായ തര്‍ക്കം. പ്രശ്ന പരിഹാരത്തിനായി മൂന്ന് എം.എല്‍.എമാരെ ബംഗലൂരുവിലേക്ക് വിളിപ്പിച്ചു. ഉച്ചയോടെ ദേവഗൌഡയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. സി.കെ നാണുവിനെ പ്രസിഡന്‍റാക്കണമെന്ന് കൃഷ്ണന്‍കുട്ടി വിഭാഗവും മാത്യു ടി.തോമസിനായി മറുവിഭാഗം നിലപാടെടുത്തിട്ടുണ്ട്.

മാത്യു ടി.തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കിയതോടെയാണ് പുതിയ പ്രസിഡന്റിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍ കൃഷ്ണന്‍കുട്ടി വിഭാഗവും മാത്യു ടി.വിഭാഗവും നിലപാട് കടുപ്പിച്ചതോടെയാണ് പ്രശ്ന പരിഹാരം വൈകിയത്.സികെ നാണുവിനെ അധ്യക്ഷനാക്കണമെന്ന നിലപാടാണ് കൃഷ്ണന്‍കുട്ടി വിഭാഗം സ്വീകരിച്ചിരിക്കുന്നത്.എന്നാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മാത്യു ടി.തോമസിനെ അധ്യക്ഷനാക്കണമെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് മാത്യു ടി.തോമസ്,സി.കെ നാണു,കെ.കൃഷ്ണന്‍കുട്ടി എന്നിവരെ ദേവഗൌഡ ബാംഗ്ലൂരിലേക്ക് വിളിപ്പിച്ചത്. ഉച്ചയോടെ നേതാക്കള്‍ ദേവഗൌ‍‍ഡയുമായി കൂടിക്കാഴ്ച നടത്തും. കേരള നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമായതിനാല്‍ ദേവഗൌഡയായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. നീലലോഹിതദാസന്‍ നാടാരുടെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.