LiveTV

Live

Kerala

ഫ്രാങ്കോ മുളക്കല്‍ പ്രതിയായ പീഡനക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പിയുടെ സ്ഥലം മാറ്റം റദ്ദാക്കി

കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത് വിവാദമായിരുന്നു.

ഫ്രാങ്കോ മുളക്കല്‍ പ്രതിയായ പീഡനക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പിയുടെ സ്ഥലം മാറ്റം റദ്ദാക്കി

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ സ്ത്രീപീഡനക്കേസ് അന്വേഷിച്ച വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ സ്ഥലംമാറ്റം റദ്ദാക്കി. ഇടുക്കിയിലേക്കായിരുന്നു ഡി.വൈ.എസ്.പിയെ സ്ഥലംമാറ്റിയത്. കോട്ടയം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ആയാണ് പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത് വിവാദമായിരുന്നു.