LiveTV

Live

Kerala

കാലവര്‍ഷം കനത്തു; അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം

വിവിധ വകുപ്പുകളെ ഏകോപിച്ചാണ് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

കാലവര്‍ഷം കനത്തു; അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുമായി  പത്തനംതിട്ട ജില്ലാ ഭരണകൂടം

കാലവർഷം എത്തിയതോടെ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. വിവിധ വകുപ്പുകളെ ഏകോപിച്ചാണ് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.

മഴയെ തുടർന്ന് അണക്കെട്ടുകൾ തുറന്നു വിടേണ്ടി വന്നാൽ ഒരോ വകുപ്പുകളും ശ്രദ്ധിക്കേണ്ട മുൻ കരുതലുകൾ പ്രവർത്തനങ്ങൾ എന്നിവ ഊർജിതമാക്കുകയാണ് ലക്ഷ്യം.കെ. എസ്.ഇ.ബിയുടെ 5 അണകെട്ടുകളാണ് ജില്ലയിലുള്ളത്. പമ്പ, ആനത്തോട്, കക്കി, മൂഴിയാർ, വെളുത്തോട് എന്നീ അണക്കെട്ടുകൾ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചവയാണ്. ഈ അണക്കെട്ടുകളായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളാണ് കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

കേന്ദ്ര ജല കമ്മീഷൻ്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വൈദ്യുതി ബോർഡ് അണക്കെട്ടുകൾക്കായി അടിയന്തര കർമ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അണകെട്ട് സംബന്ധമായ അത്യാഹിതങ്ങളിൽ സ്വത്തുവകകൾക്കുമുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിലൂടെ സാധിക്കും. അണകെട്ട് തകരുമ്പോൾ വെള്ളമൊഴുകാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങൾ പ്രളയ ഭൂപടം മുന്നറിയിപ്പ് സംവിധാനം ആശയ വിനിമയം വെള്ളപ്പൊക്ക നിയന്ത്രണം ജനങ്ങളെ ഒഴിപ്പിക്കൽ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത്, വില്ലേജ്, താലൂക്ക് തുടങ്ങി എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥരും കർമ്മ പദ്ധതിയുടെ ഭാഗമാകും.