LiveTV

Live

Kerala

വാഹന പണിമുടക്ക് പിന്‍വലിച്ചു

ഈ മാസം മന്ത്രിയുമായി വീണ്ടും ചർച്ച നടത്തും.

വാഹന പണിമുടക്ക് പിന്‍വലിച്ചു

ചൊവ്വാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം മന്ത്രിയുമായി വീണ്ടും ചർച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.

ഈ മാസം 26ന് ചര്‍ച്ച വിളിക്കാമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി വാഗ്ദാനം ചെയ്തതായി കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി പറഞ്ഞു. ഇൻഷുറൻസ് പ്രീമിയം വർധന, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്ക് എതിരായിട്ടായിരുന്നു ജൂണ്‍ 18ന് പണിമുടക്കാന്‍ തീരുമാനിച്ചിരുന്നത്.