LiveTV

Live

Kerala

നാസിക്കില്‍ മലയാളി വെടിയേറ്റ് മരിച്ചു

മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സാജു സാമുവലാണ് മരിച്ചത്.

 നാസിക്കില്‍ മലയാളി വെടിയേറ്റ്  മരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സാജു സാമുവലാണ് മരിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കവര്‍ച്ചക്കെത്തിയ സംഘമാണ് യുവ എഞ്ചിനീയര്‍ കൂടിയായ സാജു സാമുവലിന് നേരെ വെടിയുതിര്‍ത്തത്. മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ ജനുവരിയിലാണ് സാജു നാട്ടില്‍ വന്ന് മടങ്ങിയത്.