LiveTV

Live

Kerala

മലപ്പുറത്തെ മാധ്യമം എജ്യൂകഫെ സമാപിച്ചു

കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് വിജയത്തിന്റെ ആധാരമെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു ഓരോ ക്ലാസും.

മലപ്പുറത്തെ മാധ്യമം എജ്യൂകഫെ സമാപിച്ചു

രണ്ട് ദിവസമായി മലപ്പുറത്ത് നടക്കുന്ന മാധ്യമം എജ്യൂകഫെ സമാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതായിരുന്നു പരിപാടി. പ്രഗല്‍ഭരുടെ ക്ലാസുകളും വ്യത്യസ്തമായ പഠന പരിപാടികളും പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി.

മികച്ച ഭാവി പടുത്തുയര്‍ത്താന്‍ സഹായകമായ മാര്‍ഗനിര്‍ദേശങ്ങളുടെ വലിയ ലോകമാണ് എജ്യുകഫെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിട്ടത്. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, കൊച്ചി മെട്രോ റെയില്‍ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ്, സൈമണ്‍ തരകന്‍ തുടങ്ങിയ പ്രഗല്‍ഭര്‍ രണ്ടുദിവസങ്ങളിലായി വിദ്യാര്‍ഥികളുമായി സംവദിച്ചു.

കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് വിജയത്തിന്റെ ആധാരമെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു ഓരോ ക്ലാസും. സംഘാടന മികവ്, പങ്കാളിത്തം, പ്രഗല്‍ഭരുടെ വിവിധ സെഷനുകള്‍ എന്നിവയാല്‍ ശ്രദ്ധേയമായിരുന്നു പരിപാടി.

രണ്ടുദിവസങ്ങളിലായി നടന്ന പരിപാടി പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ സഹായകരമായി. വിദ്യാര്‍ഥികള്‍ക്ക് അഭിരുചി പരീക്ഷ, തുടര്‍പഠന തൊഴില്‍ സാധ്യതകളെക്കുറിച്ച് നേരിട്ട് അറിയാനുള്ള വിവിധ സ്റ്റാളുകള്‍ എന്നിവയും ഏറെ ശ്രദ്ധേയമായി.