LiveTV

Live

Kerala

സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടു; കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

സി.എഫ് തോമസിന് ചെയര്‍മാന്‍ സ്ഥാനം നല്കി വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവും ഏറ്റെടുക്കാനുള്ള ജോസഫിന്റെ ഫോര്‍മുല ജോസ് കെ.മാണി വിഭാഗം തള്ളി. 

 സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടു; കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. സി.എഫ് തോമസിന് ചെയര്‍മാന്‍ സ്ഥാനം നല്കി വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവും ഏറ്റെടുക്കാനുള്ള ജോസഫിന്റെ ഫോര്‍മുല ജോസ് കെ.മാണി വിഭാഗം തള്ളി. സമവായ ചര്‍ച്ചകള്‍ക്കായി തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ജോസ് കെ.മാണി പ്രതികരിച്ചു.

സഭാ മേലധ്യക്ഷന്‍മാര്‍ അടക്കമുള്ള മധ്യസ്ഥര്‍ നടത്തിയ സമവായ ശ്രമങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സി.എഫ് തോമസിനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള പഴയ ഫോര്‍മുല പി.ജെ ജോസഫ് മുന്നോട്ട് വെച്ചത്. ഫോര്‍മുല പ്രകാരം പാര്‍ലമെന്ററി ലീഡര്‍ സ്ഥാനവും വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനവും ജോസഫിന് ലഭിക്കും. ജോസ് കെ.മാണിക്ക് ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവുമാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിക്കൊണ്ടുള്ള ഒരു ഫോര്‍മുലയും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ജോസ് കെ.മാണി വിഭാഗം പറയുന്നത്. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നത് തന്നെ ക്ഷണിക്കാതിരുന്നത് കൊണ്ടാണെന്നും ജോസ് കെ. മാണി പറ‍ഞ്ഞു.

സംസ്ഥാന സമിതി വിളിക്കാതെ ചെയര്‍മാന്‍ സ്ഥാനം സ്വന്തമാക്കാനുള്ള പി.ജെ ജോസഫിന്റെ നീക്കത്തെ ചര്‍ച്ചകള്‍ക്ക് പങ്കെടുക്കാതെ ജോസ് കെ.മാണി വിഭാഗം ചെറുത്തിരിക്കുകയാണ് . ആയതുകൊണ്ട് തന്നെ സംസ്ഥാന സമിതിയില്‍ കരുത്ത് തെളിയിക്കാനാകും ഇരു വിഭാഗവും ശ്രമിക്കുക.