LiveTV

Live

Kerala

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ ജി. സുധാകരന്‍

ഐ.ജി തലത്തില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ ജി. സുധാകരന്‍

പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴിമതിയില്‍ നിന്ന് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഒഴിയാനാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഐ.ജി തലത്തില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. പാലം കരാറുകാരായ ആര്‍.ഡി.എസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.

ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് പാലം തകരാന്‍ കാരണമെന്നാണ് മുന്‍പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഇബ്രാഹിംകുഞ്ഞിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച പ്രതിപക്ഷ നേതാവിനേയും സുധാകരന്‍ വിമര്‍ശിച്ചു. നിര്‍മാണത്തിലും മേല്‍നോട്ടത്തിലും അടക്കം അഴിമതി നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം പാലാരിവട്ടം മേല്‍പ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരായ ആര്‍.ഡി.എസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജിയണൽ ഓഫീസിലും മാനേജിങ് ഡയറക്ടറുടെ കാക്കനാട് പടമുകളുള്ള ഫ്ലാറ്റിലും വിജിലന്‍സ് റെയ്ഡ് നടത്തി. വിജിലന്‍സ് ഐ.ജി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.