LiveTV

Live

Kerala

ആലപ്പുഴയിലെ തോൽവി: കെ.സി വേണുഗോപാലിന് വിമർശനം

യോഗത്തിൽ സ്ഥാനാർഥിയായിരുന്ന ഷാനിമോൾ ഉസ്മാൻ പങ്കെടുത്തില്ല

ആലപ്പുഴയിലെ തോൽവി: കെ.സി വേണുഗോപാലിന് വിമർശനം

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ തോൽവിയിൽ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് ഡി.സി.സി യോഗത്തിൽ വിമർശനം. കെ.സി പ്രചാരണ രംഗത്ത് സജീവമായില്ലെന്ന് ജില്ലാ നേതാക്കൾ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിലാണ് കെ.സിക്കെതിരെ വിമർശനം ഉയർന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സംഭവിച്ച തോൽവിയായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. യോഗത്തിൽ മുൻ എം.പി കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മത്സര രംഗത്തുനിന്ന് സ്ഥലം എം.പി പിന്മാറിയത് തോൽവിക്ക് കാരണമായി എന്ന് നേതാക്കൾ ആരോപിച്ചു. പ്രചാരണ രംഗത്ത് കെ.സി സജീവമായില്ല. ഷാനിമോളെ പോലും ഉൾപ്പെടുത്താതെ റോഡ് ഷോ നടത്തിയതിനെതിരെയും വിമർശനം ഉയർന്നു.

അതേസമയം യോഗത്തിൽ സ്ഥാനാർഥിയായിരുന്ന ഷാനിമോൾ ഉസ്മാൻ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഷാനിമോൾ പങ്കെടുക്കാത്ത മൂന്നാമത്തെ പ്രധാന യോഗമാണ് ഇത്. നേരത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്നും ഷാനിമോൾ വിട്ടുനിന്നിരുന്നു. അരൂരിലെ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.