LiveTV

Live

Kerala

കേരളത്തില്‍ ജനഹിതം വിലയിരുത്തുന്നതിലെ വീഴ്ച ഗൗരവതരമെന്ന് സി.പി.എം

വനിതാ മതിലിന് ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് ബി.ജെ.പിയും യു.ഡി.എഫും ഉപയോഗിച്ചു.

കേരളത്തില്‍ ജനഹിതം വിലയിരുത്തുന്നതിലെ വീഴ്ച ഗൗരവതരമെന്ന് സി.പി.എം

ശബരിമല വിഷയത്തില്‍ അനുഭാവികളായ ഒരു വിഭാഗം വിശ്വാസികളെ യു.ഡി.എഫും ബി.ജെ.പിയും തെറ്റിദ്ധരിപ്പിച്ചെന്ന് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. വനിതാ മതിലിന് ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതും ബി.ജെ.പിയും യു.ഡി.എഫും ഉപയോഗിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും ഭൂരിഭാഗവും സീറ്റും ലഭിക്കുമെന്നായിരുന്നു കേരളാ ഘടകത്തിന്‍റെ വിലയിരുത്തല്‍. ആളുകളുടെ മനോഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നത് ഗൌരവമായ വിഷയമാണെന്നും സി.പി.എം തെരഞ്ഞെടുപ്പ് അവലകോന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ശബരിമല വിഷയം പേരെടുത്ത് പറ‍ഞ്ഞ് തന്നെയാണ് സി.പി.എം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്തിയിരിക്കുന്നത്. എങ്കിലും ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന ചിന്തയും രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വവും പരാജയത്തിന് കാരണമായെന്നും സി.പി.എം വ്യക്തമാക്കുന്നു. 1977ലേതിന് സമാനമായ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായത്. ശബരിമല വിഷയത്തില്‍ വിശ്വാസികളായ അനുഭാവികളെ ആശയക്കുഴപ്പത്തിലാക്കാന്‍ യു.ഡി.എഫിനും ബി.ജെ.പിക്കുമായി. വനിതാമതിലിന് ശേഷം യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതും എല്‍.ഡി.എഫിനെതിരെ ഉപയോഗിച്ചു. ഇടതുപക്ഷത്തിന്‍റെ തോല്‍വി ഉറപ്പാക്കാന്‍ ബി.ജെ.പിയുടെ ഒരു വിഭാഗം വോട്ടുകള്‍ ഇത്തവണയും യു.ഡി.എഫിലേക്ക് ഒഴുകിയെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും ഭൂരിപക്ഷം സീറ്റുകളും ജയിക്കുമെന്ന് തന്നെയായിരുന്നു കേരളാഘടകത്തിന്‍റെ വിലയിരുത്തലുകള്‍. ആളുകളുടെ മനോഭാവം മനസ്സിലാക്കാന്‍ പാര്‍ട്ടിക്കായില്ല എന്നത് ഗൌരവതരമാണെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി. സര്‍ക്കാരിനെ കുറിച്ച് പൊതുവെ നല്ല മതിപ്പായിരുന്നുവെങ്കിലും അത് കൃത്യമായി ഉപയോഗപ്പെടുത്താന്‍ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനായില്ല. പശ്ചിമ ബംഗാളില്‍ തൃണമൂലിനെതിരെ കടുത്ത വികാരമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന്‍റെ നിസ്സഹകരണം മൂലം വിശ്വാസയോഗ്യമായ ഒരു മുന്നണി ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സി.പി.എം പറയുന്നു.