LiveTV

Live

Kerala

സി.ഐ നവാസിനായി കേരളാ പൊലീസ് പരസ്യം

സി.ഐ നവാസിനായി കേരളാ പൊലീസ് പരസ്യം

കാണാതായ സി.ഐ നവാസിനായി പരസ്യം ചെയ്ത് കേരള പൊലീസ്. മേലുദ്യോഗസ്ഥനുമാനുയുണ്ടായ തർക്കത്തെ തുടർന്ന് കാണാതായ നവാസിനായി കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പരസ്യം നൽകിയിരിക്കുന്നത്.

അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാറിന്റെ മാനസിക പീഡനവും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും മൂലമാണ് സി.ഐ നാടുവിട്ട് പോകാൻ കാരണമെന്ന ആരോപണവുമായി നേരത്തെ ഭാര്യ രംഗത്തെത്തിയിരുന്നു. ഭർത്താവിനെ കാണാതായി ഒന്നര ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം നവാസിനെ കണ്ടെത്താൻ ശ്രമിച്ചില്ലെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും ഇതുവരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും ഭാര്യ വെളിപ്പെടുത്തുകയുണ്ടായി.

നവാസിന്റെ തിരോധാനം സംബന്ധിച്ച് ഡി.സി.പി പൂങ്കഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിന് പുറമേ കുടുംബത്തിന്റേതടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കാനും ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്.