LiveTV

Live

Kerala

യുവതിയുടെ പരാതി: നടന്‍ വിനായകനെതിരെ കേസ്

കല്‍പറ്റ പൊലീസാണ് കേസെടുത്തത്.

യുവതിയുടെ പരാതി: നടന്‍ വിനായകനെതിരെ കേസ്

നടൻ വിനായകനെതിരായ യുവതിയുടെ പരാതിയിൽ കൽപറ്റ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫോണിലൂടെ മോശമായി സംസാരിച്ചെന്ന പരാതിയെ തുടർന്നാണ് കേസെടുത്തത്.

ഒരു പരിപാടിയിലേക്ക് ക്ഷണിച്ച കോട്ടയം പാമ്പാടി സ്വദേശിയായ യുവതിയോട് വിനായകന്‍ ടെലഫോണിൽ മോശമായി സംസാരിച്ചുവെന്നാണ് പരാതി. ദലിത് ആക്ടിവിസ്റ്റായ യുവതി നേരത്തെ വയനാട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇതേത്തുടർന്നാണ് കൽപ്പറ്റ പൊലീസ് വിനായകനെതിരെ കേസ് എടുത്തത്. ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120-O എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിനായകൻ തന്നോട് മോശമായി സംസാരിച്ചുവെന്ന് യുവതി ഫേസ് ബുക്കിലും കുറിച്ചിരുന്നു.

യുവതിയുടെ ഫേസ് ബുക്ക് കുറിപ്പ്

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ.