LiveTV

Live

Kerala

നാടുകാണി മലയില്‍ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

ഉരുള്‍പൊട്ടല്‍ അടക്കം ഉണ്ടാകാറുള്ള മേഖലയില്‍ ഖനനത്തിന് അനുമതി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നാടുകാണി മലയില്‍ ഖനനം നടത്താനുള്ള  നീക്കത്തിനെതിരെ പ്രതിഷേധം

കോട്ടയം ജില്ലയിലെ പരിസ്ഥിതി പ്രാധാന്യമുള്ള നാടുകാണി മലയില്‍ ഖനനം നടത്താനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഉരുള്‍പൊട്ടല്‍ അടക്കം ഉണ്ടാകാറുള്ള മേഖലയില്‍ ഖനനത്തിന് അനുമതി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെയും അഭിപ്രായം.

തൊട്ടടുത്ത പഞ്ചായത്തായ മേലുകാവ് വരെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വന്നെങ്കിലും നാടുകാണി മല ഒഴിവായി. രാഷ്ട്രീയ നേതാക്കളുടേയും ഉദ്യോഗസ്ഥരുടെയും ഒത്താശ കൂടിയായപ്പോള്‍ നാടുകാണി മലയില്‍ ഖനനം നടത്താന്‍ അനുമതി ലഭിച്ചത് മൂന്ന് ക്വാറികള്‍ക്ക്. 14 പേര്‍ അനുമതിക്കായി കാത്തുനില്‍ക്കുന്നു. സ്ഥിരമായി ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകുന്ന മേഖലകൂടിയാണ് ഇത്. ആയതിനാല്‍ ഇവിടെ നടത്തുന്ന ഖനനം വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പോലും പറയുന്നത്.

ഇല്ലിക്കകല്ലും ഇലവീഴാപൂഞ്ചിറയും അടക്കമുള്ള പ്രദേശങ്ങള്‍ക്ക് സമീപത്തായിട്ടാണ് നാടുകാണി മലയും സ്ഥിതി ചെയ്യുന്നത്. ആ പ്രാധാന്യം മനസിലാക്കാതെയാണ് ഖനനാനുമതി നല്‍കിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.