LiveTV

Live

Kerala

വലിയതുറയില്‍ മന്ത്രി കൃഷ്ണന്‍കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു

പ്രശ്നം പരിഹരിക്കാന്‍ ശാസ്ത്രീയ നടപടികള്‍ വേണമെന്ന് പറഞ്ഞാണ് മന്ത്രിയെ നാട്ടുകാര്‍ തടഞ്ഞത്.

വലിയതുറയില്‍ മന്ത്രി കൃഷ്ണന്‍കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു

വലിയതുറയില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു. കടല്‍ക്ഷോഭം മൂലമുള്ള പ്രശ്നങ്ങള്‍ വിലയിരുത്താനാണ് മന്ത്രി വലിയതുറയിലെത്തിയത്. പ്രശ്നം പരിഹരിക്കാന്‍ ശാസ്ത്രീയ നടപടികള്‍ വേണമെന്ന് പറഞ്ഞാണ് മന്ത്രിയെ നാട്ടുകാര്‍ തടഞ്ഞത്. കടല്‍ഭിത്തി നിര്‍മിക്കാനാവശ്യമായ പാറകള്‍ ഇന്നുതന്നെ ഇറക്കുമെന്ന് മന്ത്രി തീരദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.