LiveTV

Live

Kerala

ബിരുദ കോഴ്സ് പ്രവേശനത്തിനായി ഒരു ലക്ഷം വരെ തലവരിപ്പണം വാങ്ങി സ്വകാര്യ കോളജ്; ദൃശ്യങ്ങള്‍ മീഡിയവണിന്

തിരുവനന്തപുരത്തെ നാഷണല്‍ കോളജ് ബികോം പ്രവേശനത്തിന് ആവശ്യപ്പെട്ടത് 75000 രൂപയാണ്. കോളജ് അധികൃതര്‍ തുക ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു

ബിരുദ കോഴ്സ് പ്രവേശനത്തിനായി ഒരു ലക്ഷം വരെ തലവരിപ്പണം വാങ്ങി സ്വകാര്യ കോളജ്; ദൃശ്യങ്ങള്‍ മീഡിയവണിന്

ബിരുദ കോഴ്സിനായി സ്വകാര്യ കോളേജ് തലവരിപ്പണം വാങ്ങുന്ന ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്തുവിടുന്നു. തിരുവനന്തപുരത്തെ നാഷണല്‍ കോളജ് ബികോം പ്രവേശനത്തിന് ആവശ്യപ്പെട്ടത് 75000 രൂപയാണ്. കോളജ് അധികൃതര്‍ തുക ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. ബിരുദ കോഴ്സ് പ്രവേശനത്തിന് ഒരു ലക്ഷം വരെ തലവരി വാങ്ങുന്നതായും പരാതി.

ഇത് തിരുവനന്തപുരം കല്ലാട്ടമുക്കില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്. കോളേജില്‍ ബി.കോമില്‍ മാനേജ്മെന്റ് സീറ്റിനായി വിഴിഞ്ഞം സ്വദേശിയായ വിദ്യാര്‍ഥിയും കുടുംബവും സമീപിച്ചു. പ്രിന്‍സിപ്പില്‍ സ്ലിപ്പ് നല്‍കി കോളേജ് ട്രസ്റ്റ് ഓഫീസിലേക്ക് അയച്ചു.

ബി.കോം പ്രവേശത്തിന് ട്രസ്റ്റ് അധികൃതര്‍ ആവശ്യപ്പെടുന്നത് 75000 രൂപ. ബി.ബി. എക്കും ബി.എസ്.സിക്കും ഒരു ലക്ഷം വരെ തലവരി വാങ്ങുന്നുണ്ട്. സെമസ്റ്ററിന് പതിനായിരം മുതല്‍ 19000 വരെ ഫീസ് ചുമത്തുന്നതിന് പുറമെയാണ് ഈ തലവരി ഈടാക്കല്‍. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഉള്‍പ്പെടെ 1300 ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എത്രത്തോളം തലവരി ഇവര്‍ ഈടാക്കിയിട്ടുണ്ടെന്ന് മനസിലാക്കാന്‍ ഈ കണക്ക് മാത്രം മതി.