LiveTV

Live

Kerala

ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് യു.ഡി.എഫ് സഹായ ഫണ്ട് കൈമാറി

കാസര്‍കോട് ജില്ലയിലെ 41 കേന്ദ്രങ്ങളില്‍ നിന്നായി പിരിച്ച 65 ലക്ഷത്തോളം രൂപയാണ് ഇരു കുടുംബങ്ങള്‍ക്കുമായി നല്‍കിയത്.

ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് യു.ഡി.എഫ് സഹായ ഫണ്ട് കൈമാറി

കാസര്‍കോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് യു.ഡി.എഫ് സമാഹരിച്ച കുടുംബ സഹായ ഫണ്ട് കൈമാറി. കല്യോട്ട് വച്ച് നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണു ഫണ്ട് കൈമാറിയത്. കാസര്‍കോട് ജില്ലയിലെ 41 കേന്ദ്രങ്ങളില്‍ നിന്നായി പിരിച്ച 65 ലക്ഷത്തോളം രൂപയാണ് ഇരു കുടുംബങ്ങള്‍ക്കുമായി നല്‍കിയത്.

Also read: പെരിയ കൊലക്കേസില്‍ സര്‍ക്കാരിന് കോടതി വിമര്‍ശം

പെരിയയില്‍ കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസം രണ്ടാം തീയതി സമാഹരിച്ച 65 ലക്ഷത്തോളം രൂപയാണ് കല്യോട്ട് വച്ച് നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറിയത്.

കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടക്കണമെങ്കില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും ഇല്ലെങ്കില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്ന സാഹചര്യമുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ധനസമാഹരണത്തിലൂടെ കണ്ടെത്തിയ തുകയ്ക്ക് പുറമെ വിവിധ വ്യക്തികളും സംഘടനകളും നല്‍കിയ 38 ലക്ഷത്തോളം രൂപ വീതം ഇരു കുടുംബങ്ങള്‍ക്കും നേരത്തെ കൈമാറിയിരുന്നു. കനത്ത മഴയെ അവഗണിച്ചും ചടങ്ങില്‍ പങ്കെടുക്കാനായി നിരവധി ആളുകളാണ് എത്തിയത്.