LiveTV

Live

Kerala

ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്തിയവരെ പിടികൂടി

പാലക്കാട് പുതുശേരിയില്‍ വയനാട് സ്വദേശി ജസീം, കോഴിക്കോട് സ്വദേശി അജിനാദ് എന്നിവരാണ് പിടിയിലായത്.  

 ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക്  സ്വര്‍ണം കടത്തിയവരെ പിടികൂടി

ഷാര്‍ജയില്‍ നിന്ന് ട്രിച്ചി എയര്‍പോര്‍ട്ട് വഴി കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്തിയവരെ പിടികൂടി. പാലക്കാട് പുതുശേരിയില്‍ വയനാട് സ്വദേശി ജസീം, കോഴിക്കോട് സ്വദേശി അജിനാദ് എന്നിവരാണ് പിടിയിലായത്. സ്വര്‍ണം ദ്രാവക രൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. മൂന്ന് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.