LiveTV

Live

Kerala

എറണാകുളം സെന്‍ട്രല്‍ സി.ഐയെ കാണാനില്ലെന്ന് പരാതി

ഇന്ന് പുലര്‍ച്ചെ മൂന്ന് മുതല്‍ കാണാനില്ലെന്നാണ് പരാതി. 

എറണാകുളം സെന്‍ട്രല്‍ സി.ഐയെ കാണാനില്ലെന്ന് പരാതി

കൊച്ചി സിറ്റി സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാനില്ലെന്ന് പരാതി. ഇന്ന് പുലര്‍ച്ചെ മുതല്‍ സി.ഐയെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എറണാകുളം കമ്മീഷണര്‍ ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ മുതലാണ് സി.ഐ നവാസിനെ കാണാതായത്. മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരില്‍ നവാസ് മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും ആരോപണം ഉണ്ട്. പുലർച്ചെ മൂന്നു മണിയ്ക്ക് സ്റ്റേഷനിലെത്തി ഔദ്യോഗിക സിമ്മും വയർലസ് സെറ്റും പൊലീസ് ജീപ്പിന്റെ താക്കോലും ഏൽപ്പിച്ച ശേഷം നവാസ് പോവുകയായിരുന്നു. താൻ പോകുന്നുവെന്ന് ഭാര്യയുടെ ഫോണിലേക്ക് സി.ഐ സന്ദേശവും അയച്ചിരുന്നു. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൊച്ചി പൊലീസ് കമ്മീഷണര്‍ ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി.

ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസ് കുടുംബത്തോടൊപ്പമാണ് താമസം. തേവര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.