LiveTV

Live

Kerala

തുരുത്തിക്കരയിൽ മരിച്ച അന്നമ്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

സെമിത്തേരിയെ ചൊല്ലി തർക്കമുണ്ടായിരുന്നതിനാൽ മരിച്ച് മുപ്പതാം നാളിലാണ് അന്നമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത്.

 തുരുത്തിക്കരയിൽ മരിച്ച അന്നമ്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

കൊല്ലം തുരുത്തിക്കരയിൽ മരിച്ച അന്നമ്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. തർക്കമുണ്ടായിരുന്ന ജറുസലേം പള്ളി സെമിത്തേരിയിൽ രാവിലെ എട്ട് മുപ്പതിനാണ് സംസ്കാരം. സെമിത്തേരിയെ ചൊല്ലി തർക്കമുണ്ടായിരുന്നതിനാൽ മരിച്ച് മുപ്പതാം നാളിലാണ് അന്നമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത്.

കഴിഞ്ഞ മെയ് 14നാണ് തുരുത്തിക്കര മാർത്തോമ്മ പള്ളി ഇടവകാംഗമായ അന്നമ്മ മരിച്ചത്. അന്നമ്മയുടെ മൃതദേഹം കല്ലറ ഒഴിവില്ലാത്തതിനാല്‍ ഇമ്മാനുവേല്‍ പള്ളിയിലും പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനാല്‍ ജറുസലേം പള്ളി സെമിത്തേരിയിലും സംസ്കരിക്കാനായില്ല. പ്രശ്നപരിഹാരത്തിനായി ചേർന്ന സർവകക്ഷി യോഗത്തിലും അന്നമ്മയുടെ മൃതദേഹം മറ്റൊരിടത്ത് സംസ്കരിക്കാനായിരുന്നു തീരുമാനം. തുടർന്ന് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്.

കഴിഞ്ഞ 27ന് തർക്കമുള്ള ജറുസലേം പള്ളി സെമിത്തേരിയിൽ തന്നെ മൃതദേഹം സംസ്കരിക്കാൻ കലക്ടർ അനുമതി നൽകി.കലക്ടറുടെ നിർദേശപ്രകാരം നിർമ്മിച്ച കോണ്‍ക്രീറ്റ് കല്ലറ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി. ഇതിനു പിന്നാലെയാണ് മൃതദേഹം സംസ്കരിക്കാൻ അനുമതിയായത്. 29 ദിവസം നീണ്ട പ്രതിസന്ധികൾക്കൊടുവിൽ രാവിലെ 9 മണിക്ക് അന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കും.