LiveTV

Live

Kerala

നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടെ അന്നമ്മയുടെ മൃതദേഹം സംസ്കരിച്ചു

സെമിത്തേരിയെ ചൊല്ലി തര്‍ക്കമുണ്ടായതിനാല്‍ മെയ് 14ന് അന്തരിച്ച അന്നമ്മയുടെ സംസ്കാരം വൈകിയത്.

നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടെ അന്നമ്മയുടെ മൃതദേഹം സംസ്കരിച്ചു

സെമിത്തേരി തർക്കം മൂലം സംസ്കരിക്കാൻ സാധിക്കാതിരുന്ന കൊല്ലം തുരുത്തിക്കര സ്വദേശി അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചു. തർക്കമുണ്ടായിരുന്ന കൊല്ലാറ സെമിത്തേരിയിൽ മരിച്ച് ഒരു മാസത്തിന് ശേഷമാണ് അന്നമ്മയുടെ മൃതദേഹം സംസ്കരിക്കാനായത്. പ്രദേശവാസികളുടെ പ്രതിഷേധത്തിനിടെ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു സംസ്കാരം.

കഴിഞ്ഞ മെയ് 14ന് മരിച്ച തുരുത്തിക്കര ജറുസലേം മാർത്തോമ്മ പള്ളി ഇടവകാംഗമായ അന്നമ്മയുടെ മൃതദേഹം 30 ദിവസമാണ് സംസ്കരിക്കാനാകാതെ മോർച്ചറിയിൽ സൂക്ഷിച്ചത്. ജറുസലേം പള്ളി സെമിത്തേരി കുടിവെള്ള സ്രോതസ് മലിനപ്പെടുന്നുവെന്ന പ്രദേശവാസികളുടെ പരാതിയായിരുന്നു ഇതിന് കാരണം.

പ്രശ്നപരിഹാരത്തിനായി ചേർന്ന സർവകക്ഷി യോഗത്തിലും തീരുമാനമാകാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുടുംബത്തിന് അനുകൂല തീരുമാനമുണ്ടായത്. കലക്ടറുടെ നിർദേശപ്രകാരം കോണ്ക്രീറ്റ് കല്ലറ നിർമ്മിച്ച ശേഷമായിരുന്നു അന്നമ്മയുടെ സംസ്കാരം. മൃതദേഹം സംസ്കാരത്തിക്കാനെത്തിച്ചപ്പോൾ മരത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണിയുൾപ്പെടെ മുഴക്കി പ്രദേശവാസികൾ പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് സംസ്കാരം നടത്തിയത്.

Also read: തുരുത്തിക്കരയിൽ മരിച്ച അന്നമ്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

Also read: തുരുത്തിക്കരയില്‍ മരിച്ച  അന്നമ്മയുടെ മൃതദേഹം ജറുസലേം പള്ളി സെമിത്തേരിയില്‍ തന്നെ സംസ്കരിക്കും