LiveTV

Live

Kerala

നസീറിനെ അക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

കേസില്‍ ആകെ പതിനൊന്ന് പ്രതികളുണ്ടന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

നസീറിനെ അക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ഒന്നര അടി നീളമുളള കത്തിയും ഇരുമ്പ് ദണ്ഡുമാണ് തലശേരി കൊളശേരിയിലും പരിസരത്തുമായി നടന്ന റെയ്ഡില്‍ പോലീസ് കണ്ടെടുത്തത്.

കേസില്‍ രണ്ടാം പ്രതിയായ റോഷന്‍ ബാബു വാടകക്ക് താമസിച്ചിരുന്ന വാവാച്ചിമുക്കിലെ ക്വാര്‍ടേഴ്സിന് സമീപത്ത് നിന്നാണ് സി.ഒ.ടിയെ അക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തത്. ക്വാര്‍ട്ടേഴ്സിന് സമീപത്തെ പൊന്തക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കത്തി. തുടര്ന്ന്‍ കൊളശേരി മുക്കില്‍ നടത്തിയ റെയ്ഡില്‍ സ്ഥലത്തെ കോഴിക്കടയുടെ പിന്നില്‍ നിന്നും ഒരു ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തു.

അന്വേക്ഷണ ഉദ്യോഗസ്ഥനായ സി.ഐ വിശ്വംഭരന്‍, എസ്.ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കേസിലെ ഒന്നാം പ്രതി ശ്രീജന്‍, രണ്ടാം പ്രതി റോഷന്‍ എന്നിവരെ ഇന്നലെ കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റ്ഡിയില്‍ വിട്ട് നല്‍കിയിരുന്നു.

ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ആയുധങ്ങളെ കുറിച്ച് സൂചന ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അക്രമി സംഘം ഉപയോഗിച്ച വടിവാള്‍, ബൈക്കുകള്‍ തുടങ്ങിയവ ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. കേസില്‍ ആകെ പതിനൊന്ന് പ്രതികളുണ്ടന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതില്‍ അഞ്ച് പേരാണ് ഇതുവരെ പിടിയിലായത്. മൂന്ന് പേര്‍ കോടതിയില്‍ മുന്കൂിര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.