LiveTV

Live

Kerala

പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി വെെദ്യുതി കമ്പിവേലിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

വനമേഖലയോട് ചേര്‍ന്ന് അനധികൃതമായാണ് വൈദ്യൂത കമ്പിവേലി സ്ഥാപിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി വെെദ്യുതി കമ്പിവേലിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

കൊല്ലം പത്തനാപുരം പാടത്ത് പൊലീസിനെ ഭയന്നോടിയ വിദ്യാര്‍ഥി വൈദ്യുതി കമ്പിവേലിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. മാങ്കോടുപാടം സ്വദേശിയായ ആഷിഖാണ് ഇന്നലെ രാത്രി മരിച്ചത്.

വൈദ്യുത കമ്പിവേലി സ്ഥാപിച്ച സ്ഥലത്തിന്റെ ഉടമ മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം.

എസ്.ഡി.പി.ഐ - എ.ഐ.വൈ.എഫ് സംഘര്‍ഷമുണ്ടായിരുന്നതിനാല്‍ പാടിയില്‍ പൊലീസ് ക്യാമ്പ് ചെയ്തിരുന്നു. ഈ സമയം ഇതുവഴിയെത്തിയ ആഷിഖും സുഹൃത്ത് ജോമോനും പൊലീസിനെ കണ്ട് ഭയന്നോടി.

വന്യമൃഗങ്ങളില്‍ നിന്നും കൃഷിയിടത്തെ സംരക്ഷിക്കാന്‍ സ്ഥാപിച്ച വൈദ്യൂത കമ്പിയില്‍ നിന്നും ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ ആഷിഖ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോമോന്‍ ചികിത്സയിലാണ്.

വനമേഖലയോട് ചേര്‍ന്ന് അനധികൃതമായാണ് വൈദ്യൂത കമ്പിവേലി സ്ഥാപിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ഥലമുടമക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.