LiveTV

Live

Kerala

റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി തുക ലഭിക്കുന്നില്ലെന്ന് പരാതി

മഴക്കാലമായതോടെ വലിയ വെല്ലുവിളിയാണ് റബര്‍ കര്‍ഷകര്‍ നേരിടുന്നത്.

റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി തുക ലഭിക്കുന്നില്ലെന്ന് പരാതി

റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി കൊണ്ടുവന്ന റബര്‍ ഉത്തേജക പാക്കേജിന്റെ ഫലം ലഭിച്ചില്ലെന്ന പരാതി വ്യാപകമാകുന്നു. റീപ്ലാന്റിങ് സബ്‌സിഡി തുക ലഭിക്കാന്‍ റബര്‍ബോര്‍ഡ് വഴി അപേക്ഷ സ്വീകരിച്ചെങ്കിലും ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മഴക്കാലം കൂടി എത്തിയതോടെ വലിയ പ്രതിസന്ധിയാണ് മേഖല നേരിടുന്നത്.

തുടര്‍ച്ചയായ വിലയിടിവാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വിദേശത്ത് നിന്നുമുള്ള റബര്‍ ഇറക്കുമതിയും ആഭ്യന്തര വിപണിക്ക് തിരിച്ചടിയായി. പലരും റബര്‍ കൃഷി ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയാണ് സബ്‌സിഡിക്കായി റബര്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്.

റബര്‍ ബോര്‍ഡുകള്‍ വഴി അപേക്ഷകളും സ്വീകരിച്ചു. പക്ഷെ നാളിതുവരെയായി സബ്‌സിഡി ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം. മഴക്കാലമായതോടെ വലിയ വെല്ലുവിളിയാണ് റബര്‍ കര്‍ഷകര്‍ നേരിടുന്നത്. ഷീറ്റിടുന്ന ജോലികള്‍ക്ക് അടക്കം വന്‍ തുക ചിലവാക്കണം. എന്നിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പോലെ കണ്ണടക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അടിസ്ഥാന വില 200 രൂപയെങ്കിലുമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.