LiveTV

Live

Kerala

മുസ്‍ലിംകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ്

നേരത്തെ മുസ്‍ലിംകൾക്കെതിരായ പി.സി ജോർജിൻെറ ശബ്ദരേഖ പുറത്ത് വന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു.

മുസ്‍ലിംകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ്

മുസ്‍ലിംകൾക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പി.സി ജോർജ് എം.എൽ.എ. മുസ്‍ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കായി നീണ്ട കാലം ശബ്ദിച്ച തന്നെ, താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും പി.സി ജോർജ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

മുസ്ലിംകൾക്കെതിരായി തന്റേതായി പ്രചരിപ്പിക്കപ്പെടുന്ന ഫോൺ സംഭാഷണം ചെയ്തയാൾ തന്നെ നിരവധി തവണ വിളിച്ചിരുന്നു. പല പ്രാവശ്യമായി താൻ പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. എന്നാൽ, പ്രസ്തുത സംഭാഷണത്തിൽ വന്നിട്ടുള്ള കാര്യങ്ങൾ തന്നെ സ്ഹേിക്കുന്ന ഇസ്‍ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദു:ഖവും അമർഷവുമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും പ്രസ്തുത വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നുമാണ് പി.സി ജോർജ് പറയുന്നത്.

നേരത്തെ മുസ്‍ലിംകൾക്കെതിരായ പി.സി ജോർജിൻെറ ശബ്ദരേഖ പുറത്ത് വന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതേ തുടർന്ന്
എം.എൽ.എക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പി.സി രംഗത്തെത്തിയത്.