LiveTV

Live

Kerala

നീര ഉല്‍പ്പാദനം നിലക്കുന്നു; കേര കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഒമ്പത് കമ്പനികളുടെയും കൂടി നഷ്ടം അമ്പതു കോടി രൂപയോളം വരും. ഇതില്‍ ഭൂരിഭാഗവും പ്രവര്‍ത്തനം അവസാനിപ്പിച്ചു

നീര ഉല്‍പ്പാദനം നിലക്കുന്നു; കേര കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച നീരയുടെ ഉദ്പാദനം സംസ്ഥാനത്ത് നിലക്കുന്നു. കനത്ത നഷ്ടത്തെ തുടര്‍ന്നാണ് നീര ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. കോടികളുടെ കടം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഉദ്പാദനം ഏറ്റെടുത്ത കര്‍ഷകരുടെ കമ്പനികള്‍ക്ക് കെ.എഫ്.സി നോട്ടീസ് അയച്ചു തുടങ്ങി.

നാളീകേര കര്‍ഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു 2014-15സാമ്പത്തിക വര്‍ഷത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നീര ഉല്‍പ്പാദനം ആരംഭിക്കുന്നത്. മൂന്ന് തട്ടുകളായിട്ടായിരുന്നു പ്രവര്‍ത്തനം. 100 കര്‍ഷകര്‍ ഉള്‍പ്പെടുന്ന നാളീകേര ഉല്‍പ്പാദക സംഘങ്ങളും പത്ത് സംഘങ്ങള്‍ ഉള്‍പ്പെടുന്ന ഫെഡറേഷനുകളും പത്ത് ഫെഡറേഷനുകള്‍ ഉള്‍പ്പെടുന്ന കമ്പനിയും എന്ന നിലയിലാണ് രജിസ്‌ട്രേഷന്‍ നടന്നത്.

ഒമ്പത് കമ്പനികള്‍ ഉല്‍പ്പാദനം തുടങ്ങി. കര്‍ഷകരില്‍ നിന്നും പതിനായിരം രൂപ വരെ ഓഹരി സമാഹരിച്ചായിരുന്നു കമ്പനികളുടെ പ്രവര്‍ത്തനം. 14 ശതമാനം വരെ പലിശക്ക് കെ.എഫ്.സിയില്‍ നിന്നും കോടികള്‍ കമ്പനികള്‍ കടമെടുത്തിരുന്നു. എന്നാല്‍, വിപണനത്തിലുള്‍പ്പെടെ വന്ന വീഴ്ച്ച മൂലം കമ്പനികള്‍ കനത്ത നഷ്ടത്തിലേക്ക് നീങ്ങി. ഇതോടെയാണ് നീര ഉല്‍പ്പാദനം നിര്‍ത്തി വെക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

ഒമ്പത് കമ്പനികളുടെയും കൂടി നഷ്ടം അമ്പതു കോടി രൂപയോളം വരും. ഇതില്‍ ഭൂരിഭാഗവും പ്രവര്‍ത്തനം അവസാനിപ്പിച്ചു കഴിഞ്ഞു. കോടികള്‍ വില മതിക്കുന്ന യന്ത്രങ്ങളും വെറുതെ കിടന്നു നശിക്കുന്ന അവസ്ഥയിലാണ്.