LiveTV

Live

Kerala

സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹനപണിമുടക്ക്

ഇൻഷുറൻസ് പ്രീമിയം വർധന, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്ക് എതിരെയാണ് പണിമുടക്ക്

സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹനപണിമുടക്ക്

ജൂൺ 18 ന് സംസ്‌ഥാനത്ത് വാഹന പണിമുടക്ക്. മോട്ടോര്‍ വാഹനസംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുക.

ഇൻഷുറൻസ് പ്രീമിയം വർധന, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്ക് എതിരെയാണ് പണിമുടക്ക്. വിവിധ സംഘടനകളുടെ നേതാക്കള്‍ തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.